നിയന്ത്രണം വിട്ട ബൊലേറോ മരത്തിനിടിച്ച് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

ബാവലി:കേരള കര്‍ണ്ണാടക അതിര്‍ത്തി പ്രദേശമായ ബാവലിയില്‍ കര്‍ണ്ണാടക ചെക്ക് പോസ്റ്റിന് സമീപം വെച്ച് നിയന്ത്രണം വിട്ട ബൊലേറോ മരത്തിലിടിച്ച് മറിഞ്ഞു.റോഡിലെ ഹമ്പില്‍ ചാടിയതാണ് അപകട കാരണമെന്നാണ് സൂചന. ഇന്ന് വൈകുന്നേരം ആറരയോടെ ആയിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന വൈത്തിരി സ്വദേശി ദിനേഷ് (47), കാരക്കാമല സ്വദേശി വര്‍ക്കി (53) എന്നിവര്‍ പരുക്കുകളോടെ ജില്ലാശുപത്രിയില്‍ ചികിത്സ തേടി. ഇരുവരുടേയും പരുക്ക് സാരമുള്ളതല്ല.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍