തകര്‍ന്നുകിടക്കുന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി 1.20 കോടി രൂപയുടെ ഭരണാനുമതി
ബത്തേരി:സുല്‍ത്താന്‍ ത്താന്‍ബത്തേരി നിയോജകമണ്ഡലത്തില്‍ തകര്‍ന്നുകിടക്കുന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി 1.20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഐ സി ബാലകൃഷ്ണന് എം എല്‍ എ അറിയിച്ചു. നെന്മേനി ഗ്രാമപഞ്ചായത്തിലെ എടക്കല്‍ കോളനിഅമ്പലവയല് റോഡിന് അഞ്ച് ലക്ഷം രൂപയും, എടക്കല്പാലംഎടക്കല് ഗുഹ പാര്‍ക്കിംഗ് റോഡിന് അഞ്ച് ലക്ഷം രൂപയും, മുത്താച്ചിക്കുനി ഓടമൂല റോഡിന് 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്അമ്പലവയല് ഗ്രാമപഞ്ചായത്തില്‍ കരിങ്കുറ്റിഅടിവാരം റോഡിനും, മണല്വയല്പുറ്റാട് റോ ഡിനും പത്ത് ലക്ഷം രൂപ വീതവും, പൂതാടി ഗ്രാമപഞ്ചായത്തില്‍ നെയ്ക്കുപ്പകുരിശ്കവല റോഡിന് പത്ത് ലക്ഷം രൂപ, മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ പുറക്കാടിപന്നിമുണ്ട റോഡിന് പത്ത് ലക്ഷം രൂപ, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ ഗൃഹന്നൂര്കബനിഗിരി റോഡിന് പത്ത് ലക്ഷം രൂപ, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ ഞണ്ടാംകൊല്ലി കോളനിചോരന്കൊല്ലി അം ഗന് വാടി റോഡിന് പത്ത് ലക്ഷം രൂപ, കോളൂര്മുത്തങ്ങ റോ ഡിന് പത്ത് ലക്ഷം രൂപ, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ചെറ്റപ്പാലംമംഗലംകുന്ന്കോണ്വെന്റ് റോഡിന് പത്ത് ലക്ഷം രൂപ, സുല്‍ ത്താന്‍ബത്തേരി നഗരസഭയിലെ പി എം ജോര്‍ജ്സി ഗോപാലന് ലിങ്ക് റോഡ്, തൊടുവെട്ടിസന്തോഷ് റോഡ് എന്നിവയ്ക്കായി പത്ത് ലക്ഷം രൂപ വീതം ആകെ 120 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍