മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ വന്‍ ചരസ് വേട്ട ; 2.025 കിലോഗ്രാം ചരസ് പിടികൂടി
മുത്തങ്ങ:മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മജു റ്റി. എമ്മിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രിയില്‍ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ മൈസൂര്‍ പൊന്നാനി കെ.എസ്.ആര്.ടി.സി ബസിലെ യാത്രക്കാരനില്‍ നിന്നും 2.025 കിലോഗ്രാം ചരസ് പിടിച്ചെടുത്തു. അന്താരാഷ്ട്ര മയക്കുമരുന്ന് വിപണിയില്‍ 20 ലക്ഷം രൂപ വില വരുന്ന ചരസാണിത്. മയക്കുമരുന്ന് കടത്തിയ കോഴിക്കോട് ചെറൂപ്പ സ്വദേശി ടി. തെഹ് സില് (27 ) നെ അറസ്റ്റ് ചെയ്തു.ചരസ് ബാംഗ്ലൂര്‍ നിന്നും വാങ്ങി കോഴിക്കോട് എത്തിച്ചു ഖത്തറിലേക്ക് കടത്തുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. മയക്കുമരുന്ന് മാഫിയയുടെ ഒരു കണ്ണിയാണ് ഇപ്പോള്‍ പിടിയില്‍ ആയിരിക്കുന്നതെന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര ഡ്രഗ് മാര്‍ക്കറ്റില്‍ 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. 10 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ജിജി ഐപ്പ് മാത്യു, സജു.പി, പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ശശി, കെ. എം. സൈമണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി. രഘു, അജേഷ് വിജയന് എന്നിവരും റെയിഡില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍