ഡീ അഡിക്ഷന് സെന്ററില്‍ യുവാവ് തൂങ്ങിമരിച്ചു
ബത്തേരി ബീനാച്ചിയിലെ ഡീ അഡിക്ഷന് സെന്ററില്‍ തൃശ്ശൂര്‍ സ്വദേശിയായ യുവാവ് തൂങ്ങി മരിച്ചു. കുന്ദംകുളം ചൂണ്ടല്‍ സ്വദേശി ഷാജു (48) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ ബന്ധുക്കളാണ് ഷാജുവിനെ സ്ഥാപനത്തിലെത്തിച്ചത്. തുടര്‍ന്ന് അര്‍ധരാത്രിവരെ അക്രമസ്വഭാവം പ്രകടിപ്പിച്ച ഷാജു പുലര്‍ച്ചെയോടെ തൂങ്ങുകയായിരൂന്നൂവെന്ന് സ്ഥാപന അധികൃതര്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചൂവെങ്കിലും മരിക്കുകയായിരുന്നു. ബത്തേരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. സിന്ധുവാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍