ലഹരി വിമുക്ത ബോധവത്കരണ ക്ലാസ് നടത്തി
പനമരം:മാനന്തവാടി എക്സ്സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ വകുപ്പിന്റെയും,പനമരം ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ ലഹരി വിമുക്ത ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ചടങ്ങില്‍ പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണന് അധ്യക്ഷത വഹിച്ചു.മാനന്തവാടി എക്സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ ജെ. ഷാജി ബോധവത്കരണ ക്ലാസ് നയിച്ചു.പനമരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ലെ മെഡിക്കല്‍ ഓഫീസര്‍ പി സോമസുന്ദരന്‍ സ്വാഗതം ആശംസിച്ചു.പനമരം റ്റി.റ്റി.ഐ യിലെ അധ്യാപക വിദ്യാര്‍ത്ഥികളും,പനമരം നഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളും, കുടുംബശ്രീ പ്രവര്‍ത്തകരും വാര്‍ഡ് പ്രതിനിധികളും ക്ലസില്‍ പങ്കെടുത്തു. പനമരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. കെ. വിനോദ് നന്ദി അര്‍പ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍