നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ ഷെയ്ഡ് തകര്‍ന്ന് വീണ് രണ്ട് തൊഴിലാളികള്‍ മരണപ്പെട്ടു
അമ്പലവയല്‍:ബത്തേരി അമ്പലവയല്‍ 19ല്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഷോ വാള് തകര്‍ന്ന് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. പുല്‍പ്പള്ളി പാമ്പ്ര സ്വദേശികളായ ഞാറക്കോടന്‍ മുഹമ്മദിന്റെ മകന് അഷ്റഫ് (29), വെട്ടിക്കാട്ട് പറമ്പ് വീട്ടില്‍ വേലായുധന്റെ മകന് അനൂപ് (30) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ പാമ്പ്ര തകിടിയില്‍ എല്‍ദോസ് വര്‍ഗ്ഗീസ് (26),കെട്ടിട ഉടമ ഫാ.ബേസില്‍ വട്ടപ്പറമ്പില്‍ (30) എന്നിവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പച്ചു.ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ ഷെയ്ഡ് കോണ്‍ക്രീറ്റ് സ്ലാബടക്കം ഇവരുടെ ദേഹത്തേക്ക് വീണാണ് അപകടം സംഭവിച്ചത്. ഇരുവരുടേയും മൃതദേഹം ബത്തേരി വിനായക ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍