വാഹനാപകടത്തില്‍ ഭിന്നശേഷിക്കാരന് പരിക്കേറ്റു

നാലാംമൈല്‍:കാല്‍നടയാത്രികനായ ഭിന്നശേഷിക്കാരന് വാഹനാപകടത്തില്‍ പരുക്കേറ്റു. പുതിയിടംകുന്ന് അംബേദ്കര്‍ കാപ്പില്‍ മാത്യു (56) നാണ് പരുക്കേറ്റത്. ഇന്ന് പതിനൊന്ന് മണിയോടെ നാലാംമൈലില്‍ വെച്ചാണ് സംഭവം. സ്വകാര്യബസ്സ് ബ്രേക്ക് ഡൗണായതിന് സമീപത്തുകൂടി നടന്നുപോകുമ്പോള്‍ അതുവഴി വന്ന ജീപ്പ് ദേഹത്ത് തട്ടിയാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.തലയ്ക്ക് പരിക്കേറ്റ മാത്യുവിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചൂവെങ്കിലും വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍