ഇനി സുരക്ഷിതമായി തുഴയെറിയാം സി എച്ച് റെസ്ക്യൂ ടീമിന് ഫൈബര്‍ ബോട്ട് സമര്‍പ്പിച്ചു
പനമരം:ദുരന്തമുഖത്തെ സജീവ രക്ഷാ പ്രവര്‍ത്തക സംഘമായ പനമരം സി എച്ച് റെസ്ക്യു ടീമിന് ഫൈബര്‍ ബോട്ട് കൈമാറി.പനമരം വാട്സാപ്പ് കൂട്ടായ്മയുടെയും സോഷ്യല്‍ മീഡിയയുടെയും സഹായത്താല്‍ സ്വരൂപിച്ച സംഖ്യ ഉപയോഗിച്ച് വാങ്ങിയ ബോട്ടാണ് ഇന്ന് അംഗങ്ങള്‍ക്ക് കൈമാറിയത്. 15 ഓളം പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ഫൈബര്‍ ബോട്ട് പനമരത്ത് ഒരുക്കിയ വേദിയില്‍ വെച്ച് മാനന്തവാടി സബ് കളക്ടര്‍ ഉമേഷ് ഐ എ എസ് ആണ് കൈമാറിയത്.കഴിഞ്ഞ പ്രളയ സമയത്തും, ജില്ല അഭിമുഖീകരിച്ച ദുരന്തങ്ങളിലും രക്ഷാകവചമായും ദ്രുതകര്‍മ്മ സേനയായും സേവനമനുഷ്ടിച്ച പനമരം സി എച്ച് റെസ്ക്യൂ ടീമിനെ കളക്ടര്‍ അഭിനന്ദിച്ചുനേരത്തേ ഇവര്‍ക്കുണ്ടായിരുന്ന ഫൈബര്‍ ബോട്ട് കൂടല്‍ക്കടവ് പുഴയില്‍ മരിച്ചയാള്‍ക്കു വേണ്ടിയുള്ള തിരച്ചിലിനിടെ അപകടത്തില്‍പ്പെട്ട് തകര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ ബോട്ട് വാങ്ങിയത്. ഏതാനും മാസത്തേ ശ്രമഫലമായി സോഷ്യല്‍ മീഡിയ പ്രചരണത്തിലൂടെയാണ് ബോട്ട് വാങ്ങാനുള്ള പണം കണ്ടെത്തിയത്ചടങ്ങിനോടനുബന്ധിച്ച് പനമരം ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ റെസ്ക്യൂ ടീമിന്റെ ഓഫീസും ഉല്‍ഘാടനം നടത്തി. ടീം അംഗങ്ങള്‍ക്കുള്ള മൊമെന്റോ പനമരം പോലീസ് സബ് ഇന്‍സ്പെക്ടര്‍ രാംകുമാര്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസി ദിലീപ് കുമാര്‍, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജബ്ബാര്‍, കെ കെ അഹമ്മദ്, അബ്ദുല്‍ കലാം പാപ്ലശ്ശേരി , പെര്ലോത്ത് അമ്മദ്, കുനിയന്‍ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍