വയനാടിന് അഭിമാനമായി അപര്‍ണ്ണ സുരേഷ്
പനമരം:മൗണ്ടന്‍ സൈക്ലിംങ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 14 (പെണ്) വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയാണ് അപര്‍ണ്ണ സുരേഷ് വയനാടിന്റെ താരമായി മാറിയത്.വയനാട് ജില്ലയില്‍ നിന്നും ആദ്യമായാണ് ഒരാള്‍ സൈക്ലിംങ്ങില്‍ മെഡല്‍ നേടുന്നത്.ഇനിവരുന്ന ഒളിമ്പിക്സിലേക്ക് ഭാവി താരങ്ങളെ കണ്ടെത്തുന്നതായി സര്‍ക്കാര്‍ നടപ്പിലാക്കിയ ' ഓപ്പറേഷന് ഒളിമ്പിയ'യിലെ താരമാണ് അപര്‍ണ്ണ.പനമരം കരിമ്പുമ്മല്‍ സ്വദേശികളായ സുരേഷ് ബിന്ദു ദമ്പതികളുടെ മകളാണ്.ഇപ്പോള്‍ തിരുവനന്തപുരം സ്പോര്‍ട്സ് ഹോസ്റ്റലില്‍ നിന്നാണ് പരിശീലനം നടത്തുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍