മണിയന്റെ വേര്‍പാടില്‍ നാട്ടുകാര്‍ അനുശോചന റാലി നടത്തി
പുല്‍പ്പള്ളി:നാട്ടുകാരുടെ പ്രിയപ്പെട്ട കാട്ടുകൊമ്പന് മണിയന്റെ നിര്യാണത്തില്‍ ഇരുളത്ത് അനുശോചന റാലി നടത്തി. ഒരു കാട്ടാന ചരിഞ്ഞതില്‍ നാട്ടുകാര്‍ അനുശോചന റാലി നടത്തുന്നത് തന്നെ ചരിത്രത്തില്‍ ആദ്യമായിരിക്കും.നാട്ടുകാര്‍ക്ക് അത്തരമൊരു ചങ്ങാത്തമാണ് മണിയനുമായുണ്ടായിരുന്നത്.ശാന്ത സ്വഭാവക്കാരനായ മണിയന് വിട പറഞ്ഞത് ആര്‍ക്കും ഇതുവരെ വിശ്വസിക്കാനായിട്ടില്ല.കാടിന്റെ അകത്തളങ്ങളില്‍ അവനിപ്പോഴും തീറ്റതേടി നടക്കുന്നുണ്ട് എന്ന് വിശ്വസിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്.ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മറ്റൊരു കൊമ്പന്റെ ആക്രമണത്തില്‍ മണിയന് ചരിഞ്ഞത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍