സ്‌കാനിയയുടെ പാഴ്‌സല്‍ ഡോര്‍ തട്ടി യുവതി മരിച്ചു

ബത്തേരി:സുല്‍ത്താന്‍ ബത്തേരി കല്ലൂര്‍ നാഗരംചാല്‍ വാഴക്കണ്ടി പ്രവീണിന്റെ ഭാര്യ മിഥു (24) ആണ് മരിച്ചത്.ദേശീയ പാതയില്‍ കല്ലൂരില്‍ ആയിരുന്നു അപകടം.കെ എസ് ആര്‍ ടി സി സ്‌കാനിയ ബസിന്റെ പാഴ്‌സല്‍ വെക്കുന്ന ഭാഗത്തെ തുറന്നു കിടന്ന ഡോര്‍ നടന്നു പോകുന്ന മിഥുവിന്റെ ദേഹത്ത് തട്ടി തെറിച്ചു വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ മിഥുവിനെ കോഴിക്കോട് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.രണ്ട് വയസ്സുള്ള അംഗിത് ഏക മകനാണ്. ബത്തേരി ലുലു വെഡിംഗ് സെന്ററിലെ ജീവനക്കാരിയാണ്. ഭര്‍ത്താവ് പ്രവീണ്‍ മാസങ്ങള്‍ക്കു മുന്‍പുണ്ടായ ഒരപകടത്തെ തുടര്‍ന്ന് ഇപ്പോളും ചികിത്സയിലാണ്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍