അമ്പലവയല്‍ കാര്‍ഷിക കോളേജ് ഔപചാരിക ഉദ്ഘാടനം 16 ന്
അമ്പലവയല്‍:അമ്പലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രത്തെ കാര്‍ഷിക കോളേജായി ഉയര്‍ത്തുന്നതിന്റെ ഔപചാരിക ഉദ്ഘാടനം സെപ്റ്റംബര്‍ 16 ന് വൈകിട്ട് 3 ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. എം തോമസ് ഐസക് നിര്‍വ്വഹിക്കും. കൃഷി വകുപ്പ് മന്ത്രി വി. എസ്.സുനില്‍കുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പളളി മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് കെ.രാജന്, എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണന്, സി.കെ ശശീന്ദ്രന്, ഒ.ആര്. കേളു തുടങ്ങിയവര്‍ പങ്കെടുക്കും. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും വിവിധ മേഖലകളില്‍ മികവു തെളിയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കലും പഠന സഹായികളുടെ വിതരണവും ഇതോടൊപ്പം നടക്കും. കാര്‍ഷിക കോളേജ് വിദ്യാര്‍ത്ഥികളുടെ കലാവിരുന്നും ഒരുക്കിയിട്ടുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ നാലാമത്തെ കാര്‍ഷിക കലാലയമാണ് അമ്പലവയലില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. കോളേജില്‍ ആദ്യവര്‍ഷം 60 സീറ്റുകള്‍ ഉണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍