ഓണക്കിറ്റുകള്‍ വിതരണം ചെയ്തു.
പനമരം:പനമരം സാന്ത്വനം പെയിന്‍ & പാലിയേറ്റീവ് സപ്പോര്‍ട്ടിംഗ് ഗ്രൂപ്പും ഞങ്ങള്‍ വയനാട്ടുകാര്‍ ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി പനമരം ബ്ലോക്ക് പഞ്ചായത്തില്‍ പാലിയേറ്റീവ് പരിചരണത്തില്‍ കഴിയുന്ന കിടപ്പിലായരോഗികള്ക്ക് ഓണക്കിറ്റുകല് വിതരണം ചെയ്തു. അരി,പലവ്യഞ്ജനം,പച്ചക്കറി,പായസക്കിറ്റ് തുടങ്ങിയ സാധനങ്ങളടങ്ങിയ നൂറോളം കിറ്റുകള്‍ നല്കി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പാലിയേറ്റീവ് പ്രസിഡന്റ് അസൈനാര്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.രേണുക, ബ്ലോക്ക് ഡിവിഷന് മെമ്പര്‍ സതീദേവി, മെമ്പര്‍ ചാക്കോ, മെഡിക്കല്‍ ഓഫീസര്‍ ഡോ.സോമസുന്ദരം, ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി അമല്‍.പി.പൗലോസ്, പ്രേംരാജ്, മനോജ്, അഷ്റഫ്, ഹഖീം, സനില്‍കുമാര്‍, ഇസ്സുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍