വിമാനക്കമ്പനികളുടെ ആകാശക്കൊള്ള അവസാനിപ്പിക്കണം:കേരള പ്രവാസി സംഘം
ബത്തേരി:ഓണം പെരുന്നാള്‍ അവധികാലത്ത് ആയിരകണക്കിന് പ്രവാസികള്‍ നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന കാലയളവില്‍ യാത്ര കൂലിയില്‍ ആറിരട്ടിയോളം വര്‍ദ്ധനവ് വരുത്തി ആകാശകൊള്ള നടത്തുന്ന വിമാന കമ്പനികള്‍ക്കും, അതിനു കൂട്ടു നില്ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി ദ്രോഹ നടപടിക്കെതിരെയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കേരള പ്രവാസി സംഘത്തിന്റെ വയനാട് ജില്ലാ കണ്വന്ഷന് സമാപിച്ചു.ചുള്ളിയോട് റഷീദ് കൂരിയാടന്‍ നഗറില്‍ ചേര്‍ന്ന കണ്വന്ഷന് സംസ്ഥാന വൈസ് പ്രസിഡണ്ട് എം സി അബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ ടി അലി അദ്ധ്യക്ഷത വഹിച്ചു. വയനാടിന്റെ സ്വപ്നങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതും, നാടിന്റെ വികസനത്തിന് തുരങ്കം വെക്കുന്നതുമായ യാത്രാ നിരോധനം പോലുള്ള നയങ്ങള്‍ തിരുത്തപ്പെടണമെന്നും കണ്വന്ഷന് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ കെ നാണു, വൈസ് പ്രസിഡന്റ് ആയൂബ് കടല്‍മാട്, സംഘാടക സമിതി കണ്‍വീനറും, ബത്തേരി ഏരിയ സെക്രട്ടറിയുമായ മുജീബ് റഹ്മാന്, ബത്തേരി പ്രവാസി സഹകരണ സൊസൈറ്റി പ്രസിഡന്റ് കെ എസ് പ്രകാശന് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍