'അമ്മക്കളരി' പദ്ധതിയുമായി കുടുംബശ്രീ ജില്ലാ മിഷന്
നൂല്‍പ്പുഴ:സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തില്‍ നൂല്‍പ്പുഴ സി.ഡി.എസി ല്‍ പിലാക്കാവ് കോളനിയില്‍ വെച്ച് അമ്മക്കളരി നടത്തി.ഒന്നു മുതല്‍ പത്തുവരെയുള്ള കുട്ടികളില്‍ മലയാള അക്ഷരം,ഗണിതം എന്നിവ അറിയാത്തവര്‍ക്കായി കളികളിലൂടെയും കഥകളിലൂടെയും പഠനം രസകരമാക്കി ആത്മവിശ്വാസമുണ്ടാക്കി പഠനത്തിലേക്ക് കൊണ്ടുവരികയാണ് അമ്മക്കളരി എന്ന പദ്ധതി ലക്ഷ്യമിടുന്നത്.അമ്മക്കളരി നടത്തുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ആര്.പി മാരായ അഖില നൂല്‍പ്പുഴ,സീന, രഞ്ജിത എന്നിവര്‍ ചേര്‍ന്ന് കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ എടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍