സബ് ജൂനിയര്‍ ഖോ ഖോ ചാമ്പ്യന്‍ഷിപ്പ്; സെന്റ് പീറ്റേഴ്സും കാക്കവയലും ജേതാക്കളായി
മീനങ്ങാടി:വയനാട് ജില്ലാ ഖോ ഖോ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാതല സബ് ജൂനിയര്‍ ഖോ ഖോ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മീനങ്ങാടി സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് ഇംഗ്ലീഷ് സ്കൂളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാക്കവയല്‍ ഗവ.ഹൈസ്കൂളും ജേതാക്കളായി.റിപ്പണ്സ്കൂളിനും ബത്തേരി നിര്മ്മലമാതക്കും രണ്ടാം സ്ഥാനങ്ങള്‍ ലഭിച്ചു. മീനങ്ങാടി സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് ഇംഗ്ലീഷ് ഹൈസ്കൂളില്‍ നടന്ന ചാമ്പ്യന്‍ഷിപ്പ് ഫാ.ബാബു നീറ്റുംകര ഉദ്ഘാടനം ചെയ്തു. ഖോ ഖോ അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഫാ.ഷൈജന്‍ കുര്യാക്കോസ് മറുതല വിജയികള്‍ക്ക് ട്രോഫികള്‍ നല്കി. സ്കൂള്‍ മാനേജര്‍ അനില്‍ ജേക്കബ് കീച്ചേരില്‍, പ്രിന്‍സിപ്പള്‍ പി.ഐ മാത്യു, ഖോ ഖോ അസോസിയേഷന് ജില്ലാ സെക്രട്ടറി കെ. പി. വിജയി ടീച്ചര്‍, ജില്ലാ വൈസ് പ്രസിഡന്റ് എ.ഡി. ജോണ്‍, സ്പോര്‍ട്സ് കൗണ്‍സില്‍ മെമ്പര്‍ സലീം കടവന്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍