ഓണാഘോഷ പരിപാടികള്‍ക്കിടയിലും രോഗികള്‍ക്കൊപ്പം ചിലവഴിച്ച് വിദ്യാര്‍ത്ഥികള്‍
ബത്തേരി:ഓണാഘോഷ പരിപാടികളില്‍ പലതും മാറ്റിവെച്ച് രോഗികളോടൊപ്പം ചിലവഴിക്കാന്‍ അവര്‍ക്ക് ഒരു നേരത്തെ ഭക്ഷണവുമായി വിദ്യാര്‍ത്ഥികളെത്തി മീനങ്ങാടി പോളിടെക്നിക്കിലെ അവസാന വര്‍ഷ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളാണ് അധ്യാപകരോടൊപ്പം കോളേജിലെ ഓണാഘോഷ പരിപാടികള്‍ മാറ്റി വെച്ച് ബത്തേരി താലൂക്ക് ഹോമിയോ ആശുപത്രിയിലെ രോഗികള്‍ക്കും, കൂട്ടിരിപ്പ്കാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്തത്.അധ്യാപകരായ ഏര്ലിസ് സി എം ,ജോര്‍ജ് ടി എന്‍ ,സഫ്ദര്‍ ഫസല്‍ അഖില്‍ അഹമ്മദ് എന്നിവരും, ഇ എം മനാഫ് ,പി ആര് അശ്വിന് ,എ അശ്വിന് ,എം അഭിന്‍, വി അല്‍ഫാസ് തുടങ്ങിയ വിദ്യാര്‍ത്ഥികളും പരിപാടിക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍