കെ.എസ്.ആര്.ടി.സി.യെ നശിപ്പിക്കുന്നത് തൊഴിലാളി പ്രേമം നടിക്കുന്നവര്‍:കെ.രാജേഷ്.
ബത്തേരി:തൊഴിലാളി വര്‍ഗ്ഗത്തിന്റെ പേരില്‍ ഭരണം നടത്തുന്നവരാണ് കെഎസ്ആര്‍ടിസിയെ ദിനംപ്രതി നാശത്തിന്റെ പാതയിലേക്ക് തള്ളിവിടുന്നതെന്ന് കെ.എസ്.ടി.ഇ.എസ് സംസ്ഥാന സെക്രട്ടറി കെ.രാജേഷ്.ഓണക്കാലത്ത് ശമ്പളവും ബോണസ്സും പോലും കൃത്യമായി കൊടുക്കാനായില്ല.ദിവസവും തൊഴിലെടുത്ത് മാസാവസാനം ശമ്പളം ലഭിക്കണമെങ്കില്‍ സമരം ചെയ്യേണ്ട അവസ്ഥയിലേക്ക് കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനത്തിലെ തൊഴിലാളികളെ എത്തിച്ചത് എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവരാണന്നും അദ്ദേഹം കുറ്റപ്പെടുത്തി.ബത്തേരിയില്‍ വെച്ച് നടന്ന കെ.എസ്.ടി.ഇ.എസ് വയനാട് ജില്ലാ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.രാജേഷ്. പൊന്നും ചിങ്ങമാസത്തില്‍ കെഎസ്ആര്‍ടിസി കുടുബങ്ങളെ പട്ടിണിക്കിട്ട് പരിഹസിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ നയത്തിനെതിരെ സമരം ചെയ്ത കെ.എസ്ടിഇഎസ് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.യോഗത്തില്‍ കെ എസ് ടി ഇ എസ്സ് ജില്ലാ പ്രസിഡണ്ട് സന്തോഷ് ജി നായര്‍ അധ്യക്ഷത വഹിച്ചു.കെ .എസ് .ടി .ഇ.എസ്സ്സംസ്ഥാന സെക്രട്ടറി കെ.പി.വിജയന് സംഘടനാ വിഷയം അവതരിപ്പിച്ചു.എം.കെ.സജീവ്, കെ.ഹരിദാസന്, എ.കെ.വിനോദ് ,കെ.കെ.വിനയന്, ഷിബി മോന്, സി.കെ.പ്രദീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍