ദേശീയ അധ്യാപക ദിനാചരണം നടത്തി
പനമരം:പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ദേശീയ അധ്യാപക ദിനാഘോഷം പനമരം ഗവ ടി.ടി.ഐ യില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പ്രഭാകരന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.ദേവകി,കെ.മിനി,പി.കെ അസ്മത്ത്,ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഹണി അലക്സാണ്ടര്‍,ഹയര്‍ സെക്കണ്ടറി കോഡിനേറ്റര്‍ എ. അബ്ദുള്‍ അസീസ് എന്നിവര്‍ പ്രസംഗിച്ചു.പൊതു വിദ്യാഭ്യാസ സംരക്ഷണവും നവകേരളവും എന്ന വിഷയത്തില്‍ സെമിനാറുമുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍