ലോക അംഗീകാരത്തില്‍ പനമരം സ്വദേശി
പനമരം:ലോകത്തിലെ ആദ്യത്തെ െ്രെടബല്‍ ലാംഗ്വേജ് സിനിമക്കുള്ള ഗിന്നസ്സ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ 'നേതാജി' എന്ന സിനിമയിലെ മികച്ച സാങ്കേതിക വൈദഗ്ധ്യധ്യത്തിനുള്ള ഗിന്നസ് പുരസ്കാരത്തിന് വയനാട് പനമരം സ്വദേശിയും കടന്നോളി റസാഖ് സഫിയ ദമ്പതികളുടെ മകനുമായ സന്ഫിര്.കെ അര്‍ഹനായി. ഗോഗുലം ഗോപാലന് പ്രധാനവേഷത്തില്‍ അഭിനയിച്ച പാരിസ്ഥിതിക പ്രാധാന്യമുള്ള ചിത്രം സംവിധാനം ചെയ്തത് വിജീഷ് മണി ആണ്.ഇപ്പോള്‍ കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് സെന്ററില്‍ പ്രൊജക്ട് സയന്റിസ്റ്റായി വര്‍ക്ക് ചെയ്യുന്ന സന്‍ഫീര്‍ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സര്വ്വകലാശാശാലയില് നിന്നും പബ്ലിക്ക് ഹെല്‍ത്തില്‍ ഗവേഷണം പൂര്‍ത്തീകരിച്ചിട്ടുണ്ട് .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍