വെള്ളമുണ്ട സ്വദേശിയായ വിദ്യാര്‍ത്ഥി തിരൂരില്‍ ബൈക്കപകടത്തില്‍ മരിച്ചു

വെള്ളമുണ്ട:വെള്ളമുണ്ട പത്താംമൈല്‍ ചേക്ക് മൊയ്ദു സക്കീന ദമ്പതികളുടെ മകന്‍ അബ്ദുള്ള (21) യാണ് മരിച്ചത്. കുറ്റിയാടി സിറാജുല്‍ ഹുദായിലെ ബിരുദ വിദ്യാര്‍ത്ഥിയായ അബ്ദുള്ളയും സഹപാഠി ഓമശ്ശേരി വെണ്ണക്കോട് ഹനാനും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഹനാനും അപകടത്തില്‍ മരണപ്പെട്ടു.ഇരുവരും സഞ്ചരിച്ച ബൈക്ക് സ്വകാര്യബസ്സില്‍ തട്ടി ഇരുവരുംബസ്സിനടിയില്‍പെടുകയായിരുന്നു. റഹീം, ഉനൈസ്, ഫാത്തിമ, മുഹമ്മദലി എന്നിവരാണ് അബ്ദുള്ളയുടെ സഹോദരങ്ങള്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍