പോത്തുകളെ കയറ്റിവന്ന ലോറി മറിഞ്ഞു ; പത്ത് പോത്തുകള്‍ ചത്തു
ബത്തേരി:ബത്തേരി മലവയല്‍ മഞ്ഞാടി ബ്രഹ്മഗിരി മാംസ സംസ്കരണ ഫാക്ടറിയിലേക്ക് ആന്ധ്രയില്‍ നിന്നും പോത്തുകളുമായി വന്ന ലോറി മറിഞ്ഞ് 10 പോത്തുകള്‍ ചത്തു.ഇന്ന് രാവിലെ 7.30 യോടെയായിരുന്നു അപകടം. ബ്രഹ്മഗിരി ഫാക്ടറിക്ക് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ലോറി പാതയോരത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ലോറിയിലുണ്ടായിരുന്ന 25 പോത്തുകളില്‍ 10 എണ്ണം ചത്തു. ബാക്കിയുള്ളവയെ നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ലോറി െ്രെഡവറായ ആന്ധ്ര സ്വദേശി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍