സ്നേഹവിരുന്ന് സംഘടിപ്പിച്ചു
കോട്ടക്കുന്ന് :കോട്ടക്കുന്ന് റസിഡന്‍ഷ്യല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്നേഹവിരുന്ന് സംഘടിപ്പിച്ചു.മാനന്തവാടി സബ് കലക്ടര്‍ ഉമേഷ് ഐ എ എസ് പരിപാടി ഉദ്ഘാടനം ചെയ്തു. ദുരന്ത സന്ദര്‍ഭങ്ങളില്‍ സേവന സന്നദ്ധരായ വളണ്ടിയര്‍മാരായി ജനപ്രതിനിധികളും, ഡോക്ടര്‍മാരും ഐ എ എസ്സുകാരും ഉള്‍പ്പെടെ പൊതുസമൂഹത്തിലെ എല്ലാവരും മുന്പന്തിയിലുണ്ടാവണമെന്ന് ഈ പ്രളയം നമ്മെ ഓര്മ്മപ്പെടുത്തിയന്നെ് ഉദ്ഘാടന സന്ദേശത്തില്‍ സബ് കലക്ടര്‍ പറഞ്ഞു. സന്നദ്ധ സേവനം നടത്തിയ പനമരത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി പനമരം പ്രസ്സ് ഫോറം ഭാരവാഹികളായ ഷാജി,എന്‍ റഷീദ് ,ബിജു നാട്ടു നിലം, കെ വി സാദിഖ്, മഹറൂഫ് പനമരം,പ്രദീപ് എന്നിവര്‍ സബ് കലക്ടറില്‍ നിന്നും മൊമെന്റോ ഏറ്റുവാങ്ങിപനമരം സി എച്ച് റെസ്ക്യൂ ടീം , നന്മ കൂട്ടായ്മ , ഇന്‍സൈറ്റ് ക്ലബ്, സ്നേഹാലയം പനമരം പി എം സി ടി ആംബുലന്‍സ് കെ എസ് ഇ ബി വില്ലേജ് ഓഫീസ് ഗ്രാമബ്ലോക്ക് പഞ്ചായത്ത് പോലീസ് തുടങ്ങിയ മേഖലകളിലെ 26 പേര്‍ക്ക് സ്നേഹ വിരുന്നില്‍ വെച്ച് മൊമെന്റാ വിതരണം ചെയ്തു. ചടങ്ങില്‍ കോട്ടക്കുന്ന് റസിഡന്‍ഷ്യല്‍ അസോസിയേഷന് പ്രസിഡന്റ് ബെന്നി ചെറിയാന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദിലീപ് കുമാര്‍ വൈസ് പ്രസിഡണ്ട് കുഞ്ഞായിഷ, പി കെ അസമത്ത് ,എം എ ചാക്കോ, ജൂല്‍ന ഉസ്മാന് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു എം കെ ഷൈജല്‍ നന്ദിയും പറഞ്ഞു. കോട്ടക്കുന്ന് ഏദന്‍ തോട്ടത്തില്‍ നടന്ന ചടങ്ങില്‍ നിസാര്‍ വയനാടിന്റെയും കൃഷ്ണകുമാര്‍ പനമരത്തിന്റെയും ഗാന വിരുന്നും നടന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍