ട്രാഫിക് ബോധവത്കരണവുമായി അമ്പലവയല്‍ പോലീസ്
അമ്പലവയല്‍:മോട്ടോര്‍ വാഹന നിയമ ഭേദഗതി നാളെമുതല്‍ കര്‍ശനമാക്കുന്നതിന്റെ മുന്നോടിയായി അമ്പലവയല്‍ പോലീസിന്റെ നേതൃത്വത്തില്‍ ട്രാഫിക് നിയമ ബോധവത്കരണം നടത്തി. വന്‍പിഴയും, ലൈസന്‍സ് റദ്ദാക്കുന്ന സാഹചര്യവും ഒഴിവാക്കുന്നതിന്റെ ഭാഗമായി പൊതുജനത്തിന് പുതുക്കിയ ഗതാഗത നിയമങ്ങളെ കുറിച്ച് അമ്പലവയല്‍ എസ്ഐ വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ബോധവത്കരണം നടത്തിയത്.നിയമം പാലിച്ചെത്തിയവരെക്കൊണ്ട് നിയമം പാലിക്കാതെ വന്നവരെ ഉപദേശിപ്പിക്കാനും പോലീസ് മറന്നില്ല.സിപിഓമാരായ വില്‍ത്സണ്‍,പ്രവീണ്‍,ഹോംഗാര്‍ഡ് വേണുഗോപാല്‍ എന്നിവരും പരിശോദധനയില് പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍