പ്രളയ ദുരിതാശ്വാസവുമായി ജയശ്രീ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍.
പുല്‍പ്പള്ളി:സംസ്ഥാനത്തുണ്ടായ കടുത്ത പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി പുല്‍പ്പള്ളി ജയശ്രീ സ്കൂളിലെ 1988-89 എസ്എസ്എല്‍സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍.ഞാനും എന്നോര്‍മ്മകളും എന്ന പേരില്‍ നടത്തിയ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി.62 ഓളം പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് ഫണ്ട് ശേഖരണത്തില്‍ പങ്കാലികളായത്.30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ സ്കൂളില്‍ കൂടിച്ചേര്‍ന്നത്. സഹപാഠികള്‍ക്കിടയില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളവരെ സഹായിക്കുവാനും ഇവര്‍ ഫണ്ട് സ്വരൂപിച്ചിട്ടുണ്ട്. ചടങ്ങില്‍ അധ്യാപകരെ ആദരിച്ചു.പൂര്‍വ്വ അധ്യാപകനായ ചന്തപ്പന് മാസ്റ്റര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ബിനോയി മാത്യു അധ്യക്ഷത വഹിച്ചു. സന്തോഷ് കുമാര്‍, സുധ സനല്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍