ആള് കേരള ടയര്‍ വര്‍ക്കേഴ്സ് അസോസിയേഷന് ബത്തേരി മേഖലാ സമ്മേളനം നടത്തി
ബത്തേരി:ആള് കേരള ടയര്‍ വര്‍ക്കേഴ്സ് അസോസിയേഷന് ബത്തേരി മേഖലാ സമ്മേളനം ഗോപിനാഥന് നഗറില്‍ വെച്ച് (ഹില്‍ഡ ഓഡിറ്റോറിയം) നടന്നു.ആള് കേരള ടയര്‍ വര്‍ക്കേഴ്സ് അസോസിയേഷന് വയനാട് ജില്ലാ പ്രസിഡണ്ട് വി. സുരാജ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.രാത്രിയാത്ര നിരോധനം പിന്‍വലിക്കുക,വയനാടിന്റെ ചിരകാല സ്വപ്നനമായ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുക എന്നിവ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ബത്തേരി മേഖലാ പ്രസിഡണ്ട് ടി. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ബത്തേരി മേഖലാ സെക്രട്ടറി പി.പി. അബ്ബാസ്,ജില്ലാ സെക്രട്ടറി കെ. രമേഷ് കൃഷ്ണന്, പി.ടി. ബാലകൃഷ്ണന് നായര്‍, ടി. അജിത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍