ഒന്നര വയസ്സുകാരിയെ കാണാതായിട്ട് ഒരു മാസം പിന്നിടുന്നു: തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയോടെ അമ്മയും കുടുംബവും
പനമരം:പനമരം പരിയാരം പൊയിലിലെ കാട്ടുനായ്ക്ക കോളനിയിലെ ബാബു മിനി ദമ്പതികളുടെ ഒന്നര വയസ്സുകാരിയായ മകള്‍ ദേവികയെ കാണാതായിട്ട് ഒരു മാസം പിന്നിടുന്നു.മകളെ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയോടെയാണ് അമ്മയായ മിനിയും കുടുംബവും കാത്തിരിക്കുന്നത് . ജൂലൈ 28 നായിരുന്നു ദേവികയെ കാണാതായത്.ദേവികയെ മറ്റ് കുട്ടികളോടൊപ്പം നിര്‍ത്തി അമ്മ മിനി വിറക് ശേഖരിക്കാന്‍ പോയ സമയത്തായിരുന്നു കുട്ടിയെ കാണാതായത് .പുഴയോട് ചേര്‍ന്നുള്ള വീടായതിനാല്‍ കുട്ടി ഒഴുക്കില്‍പ്പെട്ടതായി സംശയിക്കുകയും നാല് ദിവസത്തോളം പോലീസും,ഫയര്‍ ഫോഴ്സ് അധികൃതരും,നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയും കുട്ടിയെ കിട്ടാത്തപക്ഷം തിരച്ചില്‍ അവസാനിപ്പിക്കുകയുംചെയ്തു.കൂടാതെ പനമരത്തും,പരിസര പ്രദേശങ്ങളിലടക്കം നാട്ടുകാരും പോലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു. പനമരം പോലീസ് സ്റ്റേഷനില്‍ മിസ്സിംഗ് കേസ് നിലവിലുണ്ട്. കൂടുതല്‍ പ്രതീക്ഷയ്ക്ക് വക നല്കുന്ന എന്തെങ്കിലും ലഭിക്കുമോയെന്ന പ്രാര്‍ത്ഥനയോടെ കഴിയുകയാണ് ഈ കുടുംബം
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍