ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസെടുത്തു
ബത്തേരി:മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡ് സുല്‍ത്താന്‍ ബത്തേരിയിലെ വയനാട് ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തില്‍ വെച്ച് നടക്കുന്ന കല്‍പ്പറ്റ നിയോജക മണ്ഡലം പച്ചപ്പ് പദ്ധതിയുടെ ഭാഗമായി കര്‍ഷക ആദിവാസി ഹരിത മണ്ഡലം സമഗ്ര ആദിവാസി വികസന പദ്ധതി വളണ്ടിയര്‍മാര്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടിയില്‍ വിമുക്തി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസെടുത്തു. പരിപാടി കല്‍പ്പറ്റ എം.എല്‍ സി.കെ ശശീന്ദ്രന് ഉല്‍ഘാടനം ചെയ്തു.എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.രാജശേഖരന്,സിവില്‍ എക്സൈസ് ഓഫീസര്‍ പി.പി ശ്രീജേഷ് എന്നിവര്‍ ക്ലാസെടുത്തു. പച്ചപ്പ് വയനാട് ജില്ലാ കോ ഓഡിനേറ്റര്‍ ശിവദാസ് നന്ദി പ്രകാശിപ്പിച്ചു.എക്സൈസ് ഇന്‍സ്പെക്ടര്‍ ജി.പ്രസന്നന്, സിവില്‍ എക്സൈസ് ഓഫീസര്‍ കെ.സന്തോഷ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സെല്‍മ ജോസ് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍