'മനസ്സ് 'ഏകദിന ശില്‍പ്പശാല നടത്തി.
പനമരം:ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീം വയനാട് ജില്ലയിലെ 52 യൂണിറ്റുകളില്‍ നിന്നുള്ള പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് ഏകദിന ശില്‍പ്പശാല നടത്തി.പനമരം ടിടിഐ യില്‍ വെച്ച് നടന്ന ശില്‍പ്പശാല വയനാട് ജില്ലാ സബ് കളക്ടര്‍ എന്‍എസ്കെ ഉമേഷ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.ഹയര്‍സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്കീംന്റെ നേതൃത്വത്തില്‍ നടന്ന പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍,സംസ്ഥാനതലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന 11ഇന പരിപാടികള്‍ എന്നിവയുടെ അവലോകനം നടന്നു. ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീം ജില്ലാ കണ്‍വീനര്‍ ശ്യാല്‍ കെ എസ്, പനമരം ടിടിഐ പ്രിന്‍സിപ്പല്‍ സുന്ദര്‍ലാല്‍ എം കെ, പെര്‍ഫോമന്‍സ് അസൈമെന്റ് കമ്മിറ്റി മെമ്പര്‍മാരായ, സാജിദ് പി കെ, രാജേന്ദ്രന് എം കെ, രവീന്ദ്രന് കെ, പനമരം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ സജീവ് പി കെ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍