ശില്‍പ്പശാല നടത്തി.
മാനന്തവാടി:മാനന്തവാടി ഗവ.യു.പി സ്കൂളില്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ 2019-2020 പ്രവര്‍ത്തന പദ്ധതി രൂപീകരണ ശില്‍പ്പശാല നടത്തി.2018ല്‍ രൂപീകരിച്ച അക്കാദമിക് മാസ്റ്റര്‍ പ്ലാനിനെ ആസ്പദമാക്കി 2019 സെപ്റ്റംബര്‍ മുതല്‍ 2020 ഫെബ്രുവരിയില്‍ നടക്കുന്ന പഠനോത്സവം വരെയുള്ള അക്കാദമികവും അക്കാദമി കേതരവുമായ പ്രവര്‍ത്തനങ്ങളുടെ സൂക്ഷ്മതല ആസൂത്രണമാണ് ശില്‍പ്പശാലയില്‍ ലക്ഷ്യമിട്ടത്.നഗരസഭ ചെയര്‍പേഴ്സണ്‍ ശോഭരാജന് ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. ബിപിഒ ഷിബുസാര്‍ അദ്ധ്യക്ഷത വഹിച്ചു.സ്കൂള്‍ എച്ച് എം പി ടി സുഗതന് ആമുഖം അവതരിപ്പിച്ചു.20 വിഷയ ഗ്രൂപ്പുകള്‍ തയ്യാറാക്കിയ പദ്ധതികള്‍ യോഗത്തില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്ത് പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കി,ആയതിന്റെ പ്രകാശനം സെപ് 16ന് നിര്‍വഹിക്കുന്നതാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍