ബ്ലോക്ക്തല യുവജന സംഗമം നടത്തി
പുല്‍പ്പള്ളി:വയനാട് നെഹ്റു യുവ കേന്ദ്ര കാപ്പിസെറ്റ് പ്രഭാത് ലൈബ്രറിയുടെ സഹകരണത്തോടെ പനമരം ബ്ലോക്ക് യൂത്ത് ക്ലബ്ബ് ഡെവലപ്മെന്റ് കണ്വെന്ഷന് സംഘടിപ്പിച്ചു.പുല്‍പ്പള്ളി വൈ.എം.സി.എ ഹാളില്‍ നടന്ന പരിപാടി പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റ്റി.എസ് ദിലീപ്കുമാര് ഉദ്ഘാടനം ചെയ്തു.പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ പോള്‍ അധ്യക്ഷത വഹിച്ചു.സെന്റര്‍ ഫോര്‍ ലൈഫ് സ്കില്‍സ് ലേര്‍ണിംഗ് ഡയറക്ടര്‍ അശോക് നെന്മാറ മുഖ്യപ്രഭാഷണം നടത്തി. പ്രഭാത് ഗ്രന്ഥശാല സെക്രട്ടറി ഫ്രാന്‍സിസ് പി.വി,നെഹ്റു യുവ കേന്ദ്ര വോളണ്ടിയര്‍ അഭിജിത്ത് കെ.എ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍