മണ്‍സൂണ്‍ ഇക്കോ ഫിലിം ഫെസ്റ്റ് നടത്തി
പുല്‍പ്പള്ളി:പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ് മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം വിഭാഗത്തിന്റെയും കേന്ദ്ര സര്‍ക്കാരിന്റെ യുവജന കാര്യ കായിക വകുപ്പിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്രയുടെയും വയനാട് സെന്റര്‍ ഫോര്‍ ലൈഫ് സ്കില്‍സ് ലേണിംഗിന്റെയും സംയുക്താഭിമുഖ്യത്തില്‍ മണ്‍സൂണ്‍ ഇക്കോ ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു.പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ എന്‍ ബാദുഷ ,ഹ്യൂമന്‍ സെന്റര്‍ ഫോര്‍ ഇക്കോളജി ചെയര്മാന് വിഷ്ണുദാസ്,സി.എല്‍.എസ്.എല്‍ ഡയറക്ടര്‍ അശോക് നെന്മാറ,നെഹ്രു യുവ കേന്ദ്ര ജില്ലാ കോര്‍ഡിനേറ്റര്‍ ഹരി ആര്.എസ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍