ശുചീകരണ ആരോഗ്യ ബോധവത്കരണ പരിപാടികള്‍ നടത്തി
ബത്തേരി:പ്രളയാനന്തര പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി പഴേരി സബ് സെന്റര്‍ പരിധിയിലെ കുപ്പാടിയില്‍ 416 വീടുകളില്‍ കുടുബശ്രീ അംഗങ്ങള്‍,ആശാ പ്രവര്‍ത്തകര്‍,എസ്.ടി പ്രൊമോട്ടര്‍മാര്‍,വാര്‍ഡ് വികസന സമിതി അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഹെല്‍ത്ത് വോളണ്ടിയര്‍മാര്‍ കൊതുക് ഉറവിട നശീകരണം,കൊതുക് സാന്ദ്രതാ സര്‍വ്വേ,സൂപ്പര്‍ ക്ലോറിനേഷന്, എലിപ്പനി ഐ.ഇ.സി,ഒ.ആര്.എസ്,ഡോക്സി വിതരണം തുടങ്ങിയ പ്രര്‍ത്തനങ്ങള്‍ ഡിവിഷന് ശുചിത്വ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി.പന്ത്രണ്ടാം ഡിവിഷന് കൗണ്‍സിലറും സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍പേഴ്സണുമായ ജിഷാ ഷാജി ,ഹെല്‍ത്ത് ഇന്‍സ്പെകര്‍മാരായ ജിനേഷ് ബാബു,ഇമ്മാനുവല്‍,ബജിത്ത്,വിജി,വാര്‍ഡ് വികസന സമിതി രാജന്,സുപ്രിയ,ബിന്‍സി എന്നിവരുടെ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍