രണ്ട് ആണ്‍കുട്ടികള്‍ക്ക് പ്രകൃതി വിരുദ്ധപീഡനം; യുവാവ് അറസ്റ്റില്‍
ബത്തേരി:സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷന് പരിധിയിലെ പ്രായ പൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു.ചെതലയം മണല്പ്പള്ളി ഷമീര്‍ (28)നെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഒരു കുട്ടിയേയും, ഇതിന് ദിവസങ്ങള്‍ മുമ്പ് മറ്റൊരു കുട്ടിയേയും ഇയാള്‍ ലൈംഗീക അതിക്രമത്തിന് വിധേയമാക്കിയതായാണ് പരാതി. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാം അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍