അനാഥ അഗതി ദിനാചരണം നടത്തി
ബത്തേരി:സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പഴൂര്‍ സെന്റ് മാത്യൂസ് ഭവനില്‍ മദര്‍ തെരേസയുടെ ജന്മദിനം അനാഥ അഗതി ദിനമായി ആചരിച്ചു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ടി.ബേബി ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പവിത്രന് തൈക്കണ്ടി അധ്യക്ഷത വഹിച്ചു. നെന്മേനി ഗ്രാമപഞ്ചായത്ത് അംഗം മല്ലികാ സോമശേഖരന്‍, സെന്റ് മാത്യൂസ് ട്രസ്റ്റ് മെമ്പര്‍ പി.എം.ജോയ്, ഓര്‍ഫനേജ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ജോണി പള്ളിത്താഴത്ത്, വി.സി.സത്യന്, ബ്രദര്‍ റിച്ചാര്‍ഡ് എന്നിവര്‍ സംസാരിച്ചു. മദര്‍ തെരേസയുടെ ഛായാചിത്രത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തുകയും മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങള്‍ വര്ത്താമന കാലത്തെ പ്രസക്തി സംബന്ധിച്ച് അനില്‍ കുറ്റിച്ചിറ നീര്‍മാതളം വിഷയം അവതരിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍