ബസ്സില്‍ കടത്തിയ രണ്ട് കിലോ കഞ്ചാവ് പിടികൂടി;യുവാവ് അറസ്റ്റില്‍
മുത്തങ്ങ:മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ വാഹന പരിശോധനക്കിടെ 2 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിയ പാലക്കാട് മണ്ണാര്‍ക്കാട് എടത്തനാട്ടുകര കൊട്ടാരയില്‍ മുഹമ്മദ് സനൂസ് (21) നെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം മുത്തങ്ങ എക്സൈസ് ഇന്‍സ്പെക്ടര്‍ ജിജി ഐപ്പ് മാത്യുവും സംഘവും നടത്തിയ പരിശോധനയില്‍ ബംഗളൂര് കോഴിക്കോട് സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്.ടി.സി ബസ്സില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ സുരേഷ്, പി.ഷാജി, സിവില്‍ എക്സൈസ് ഓഫീസര്‍ പ്രിന്‍സ് എന്നിവര്‍ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍