സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
പനമരം:മെഡിക്കല്‍ സര്‍വീസ് സെന്ററിന്റെയും നന്മ ചാരിറ്റബിള്‍ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ പനമരത്തെ പ്രളയ പ്രദേശങ്ങളായ നീരട്ടാടി,കീഞ്ഞുകടവ്,ചങ്ങാടക്കടവ് തുടങ്ങിയ എന്നിവിടങ്ങളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പ് നന്മ ചാരിറ്റബിള്‍ സൊസൈറ്റി യുടെ രക്ഷാധികാരി അമ്മദ് ഉദ്ഘാടനം ചെയ്തു.സദാനന്ദന് (എം.എസ്.സി) അധ്യക്ഷത വഹിച്ചു.ക്യാമ്പില്‍ നിരവധി ആളുകള്‍ ചികിത്സ തേടി.ഇവര്‍ക്ക് ആവശ്യമായ മരുന്നുകളും വിതരണം ചെയ്തു.പ്രമുഖരായ 7 ഡോക്ടര്‍മാരും സംഘവുമാണ് രോഗികളെ പരിശോധിച്ചത്.കിടപ്പിലായ രോഗികളുടെ വീടുകളില്‍ പോയി അവര്‍ക്ക് വേണ്ട ചികിത്സയും ക്യാമ്പ് അധികൃതര്‍ നല്കി.ഭഗവത് (എം.എസ്.സി),താരീസ്, ജംഷീര്‍,യൂനുസ്,എച്ച്എസ് കെ തങ്ങള്‍,സലാം, ജാഫര്‍,ഷൈജല്‍,മഞ്ചേരി ഫൈസല്‍,അമീര്‍ എം.കെ തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍