പ്രളയത്തിന്റെ ഇരയായ പെണ്‍കുട്ടിയുടെ വിവാഹത്തിന് കൈത്താങ്ങായി കെ.ഡി.സി.ബി
പുല്‍പ്പള്ളി:പ്രളയത്തിനിരയായ നിര്‍ദ്ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹത്തിന് കേരള ഡ്രൈവേഴ്സ് ചങ്ക് ബ്രോസിന്റെ കൈത്താങ്ങ്.പുല്‍പ്പള്ളി പെരിക്കല്ലൂര്‍ കടവില്‍ പ്രളയം മൂലം വിവാഹം അനിശ്ചിതത്വത്തിലായ യുവതിയുടെ കുടുംബത്തിനാണ് സഹായമായി വളയം പിടിക്കുന്നവരുടെ യുവ കൂട്ടായ്മയെത്തിയത്.ഇവര്‍ സ്വരൂപിച്ച തുക യുവതിയുടെ വിവാഹ ആവശ്യങ്ങള്‍ക്കായി കൈമാറി.തിരുവനന്തപുരം,കൊല്ലം,ജി.സി.സി ഒമാന്‍,കാസര്‍ഗോഡ്,കോഴിക്കോട് (അസ്ലം ) കുവൈറ്റ്, വയനാട് കെ.ഡി.സി.ബി എന്നിവര്‍ സ്വരൂപിച്ച 100000 രൂപ ഇന്ന് പെരിക്കല്ലൂരിലെ വിവാഹ വീട്ടില്‍ വെച്ചാണ് ഇവര്‍ കൈമാറിയത്. ഈ ധന്യ മുഹൂര്‍ത്തത്തില്‍ പെരിക്കല്ലൂര്‍ ഒന്നാം വാര്‍ഡ് കുടുംബശ്രീ എ.ഡി.എസ് മോളി,വയനാട് കെ.ഡി.സി.ബി ജില്ലാ സെക്രട്ടറി ഗിരീഷ് തരുവണ,മൊവിന് മാനന്തവാടി, അനില്‍ തമ്പുരാട്ടി, സിനേഷ് തരുവണ,ഹരീഷ് കുമാര്‍ കല്‍പ്പറ്റ,വിന്‍സെന്റ് കുട്ടന്, സുജേഷ് കല്‍പ്പറ്റ,ദിനേശ് വരദൂര്‍,നന്ദു പുല്‍പ്പള്ളി,കൊല്ലം കെ.ഡി.സി.ബി യുടെ മെമ്പര്‍മാര്‍,നാട്ടുകാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍