ജില്ലാ സെലക്ഷന് ചെസ്സ് ടൂര്‍ണ്ണമെന്റ് സമാപിച്ചു
ബത്തേരി:ചെസ്സ് അസോസിയേഷന് വയനാടിന്റെയും നൈറ്റ് ചെസ്സ് അക്കാഡമിയും സെറ്റ്കോസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാ സെലക്ഷന് ചെസ്സ് ടൂര്‍ണ്ണമെന്റ് നടത്തി.സ്പോര്‍ട്ട്സ് കൗണ്‍സില്‍ സെക്രട്ടറി എ.റ്റി ഷണ്മുഖന് അണ്ടര്‍ 6 സംസ്ഥാന ജേതാവ് എന്‍.കെ അമീനയും തമ്മില്‍ കരുക്കള്‍ നീക്കി ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു.ചെസ്സ് അസോസിയേഷന് സെക്രട്ടറി ഗലീലിയോ ജോര്‍ജ്, നൈറ്റ്സ് ചെസ്സ് അക്കാഡമി പ്രസിഡണ്ട് കല്‍പ്പന ബിജു,ദിനേശന്, സെറ്റ്കോസ് പ്രസിഡണ്ട് ഇമ്മാനുവല്‍ എ.ജെ, സദാശിവന് ചീരാല്‍, പ്രജിത്ത് പി.ആര് സഫറുള്ള എന്‍.കെ,ഷാജു.കെ,മംഗളന്‍ എം.ആര്, സന്തോഷ് റ്റി.ബി,രതീഷ് കുമാര്‍ കെ.ആര്, ബിജു കെ.എസ്, ഒ.എ ബാബു, ജൂനൈസ് കെ.കെ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.
സീനിയര്‍ വിഭാഗം,സന്തോഷ് വി.ആര്ചാമ്പ്യനായി.അണ്ടര്‍ 11ആണ്‍കുട്ടികളില്‍ അഭിനവ് രാജ് വി.എസ് ചാമ്പ്യനായി.അണ്ടര്‍ 11 പെണ്‍കുട്ടികളില്‍ പര്‍വണേന്ദു പ്രജിത്ത് ചാമ്പ്യനായി.സീനിയര്‍ വിഭാഗത്തില്‍ പ്രണീഷ് കുമാര്‍, ശ്രീരാഗ് പത്മന്,സതീഷ് എന്‍.ഡി എന്നിവര്‍ യഥാക്രമം 2,3,4 സ്ഥാനം പങ്കിട്ടു,.അണ്ടര്‍ 11 വിഭാഗത്തില്‍ രോഹന് എബി രണ്ടാം സ്ഥാനവും ,ആന്‍ സന്തോഷ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. രാമകൃഷ്ണന് സമ്മാനങ്ങള്‍ നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍