മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ സ്വര്‍ണ്ണ ബിസ്ക്കറ്റ് പിടികൂടി
മുത്തങ്ങ:മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ വാഹനപരിശോധനക്കിടെ കെ.എസ്.ആര്.ടി.സി ബസില്‍ കടത്തുകയായിരുന്ന സ്വര്‍ണ്ണ ബിസ്ക്കറ്റ് പിടികൂടി.സ്വര്‍ണ്ണം കടത്തിയ മലപ്പുറം സ്വദേശി എം.ഷെജ്ഹാന് (29) നെ അറസ്റ്റ് ചെയ്തു.ഇയാളില്‍ നിന്നും888 ഗ്രാം സ്വര്‍ണ്ണ ബിസ്ക്കറ്റ് പിടികൂടി.മൈസൂരില്‍ നിന്ന് മലപ്പുറത്തേക്ക് കൊണ്ടുപോകുന്നതായിരുന്നു സ്വര്‍ണ്ണം.ഏകദേശം 33 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് പിടികൂടിയത്.മുതലുകള്‍ ജി.എസ്.ടി വകുപ്പിന് കൈമാറി.മുത്തങ്ങ എക്സൈസ് സര്‍ക്കിള്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റ്റി.എം. മജുവിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എം.സൈമണ്‍ , കെ.ശശി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രഘു.വി,അജേഷ് വിജയന് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍