പുല്‍പ്പള്ളിയെ അമ്പാടിയാക്കി കണ്ണന്മാരും,രാധികമാരും
പുല്‍പ്പള്ളി:ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളിയില്‍ ശ്രീകൃഷ്ണ ജയന്തി മഹാശോഭയാത്ര സംഘടിപ്പിച്ചു.അതിരുകളില്ലാത്ത സൗഹൃദം,മതിലുകളില്ലാത്ത മനസ് എന്ന ശ്രീകൃഷ്ണ ജയന്തി സന്ദേശം ഉള്‍ക്കൊണ്ട് പുല്‍പ്പള്ളി ടൗണിനെ കൊച്ചു അമ്പാടിയാക്കി നടന്ന മഹാശോഭ യാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.പാക്കം,കുറിച്ചിപ്പറ്റ,ആനപ്പാറ,കുളത്തൂര്‍ ആശ്രമക്കൊല്ലി,കേളക്കവല,കല്ലുവയല്‍,വേടംകോട്ട്,കാര്യം പാതിക്കുന്ന്,കോളറാട്ട്കുന്ന്, കാപ്പിക്കുന്ന്, ദേവര്‍ ഗദ്ദ, ചെറ്റപ്പാലം, ചേപ്പില എന്നിവിടങ്ങളില്‍ നിന്ന് എത്തിയ ബാലഗോകുലങ്ങളുടെ ശോഭയാത്ര താഴെ അങ്ങാടി ചേടറ്റിലമ്മയുടെ സന്നിധിയില്‍ സംഗമിച്ച് മഹാശോഭ യാത്രയായി നഗരപ്രദക്ഷിണത്തിന് ശേഷം സീതാ ലവ കുശക്ഷേത്രത്തില്‍ സമാപിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍