കെ.എസ്.ആര്.ടി.സി ബസിന് സ്വീകരണം നല്കി.
പനമരം:മാനന്തവാടി താലൂക്കിന്റെ ചിരകാല സ്വപ്നമായ മാനന്തവാടി കോയമ്പത്തൂര്‍ കെ.എസ്.ആര്.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസിന് പനമരം ബസ് പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി.ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം.എ.ചാക്കോ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.പനമരം വ്യാപാരി വ്യവസായി സമിതി അംഗങ്ങള്‍ ,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മറ്റ് സാമൂഹിക സംഘടന പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ അടക്കം നൂറോളം പേര് സ്വീകരണ യോഗത്തില്‍ പങ്കെടുത്തു. ബസ് റൂട്ട് ലഭിക്കാന്‍ നടത്തിയ എല്‍ എ ഒ ആര് കേളുവിന്റെ ഇടപെടലിനെ അസോസിയേഷന് അഭിനന്ദിച്ചു.സജേഷ് സെബാസ്റ്റ്യന്‍,സി.എസ് അനില്‍കുമാര്‍,കാദറൂട്ടി കാര്യാട്ട്തുടങ്ങിയര് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍