മീനങ്ങാടി ഗവ.എല്‍.പി സ്കൂളിന് മികച്ച പി.ടി.എ ക്കുള്ള ജില്ലാ അവാര്‍ഡ്
മീനങ്ങാടി:മികച്ച പി.ടി.എ ക്കുള്ള ജില്ലാ അവാര്‍ഡ് എല്‍.പി വിഭാഗത്തില്‍ മീനങ്ങാടി ഗവ.എല്‍.പി സ്കൂള്‍ കരസ്ഥമാക്കി.വായനാ വണ്ടി,മാലിന്യ സംസ്കരണ പ്ലാന്റ്,പിറന്നാളിന് ഒരു പുസ്തകം,പിറന്നാളിന് ഒരു പൂച്ചെടി ,ഒന്നിച്ചു നടക്കാം എന്ന ഭിന്ന ശേഷി കുട്ടികള്‍ക്കുള്ള പദ്ധതി,കുട്ടിയോടൊപ്പം ഒരു ദിനം എന്ന രക്ഷിതാക്കള്‍ക്കുള്ള പദ്ധതി,എക്സൈസ് വകുപ്പുമായി ചേര്‍ന്ന് സംസ്ഥാനത്തെ എല്‍.പി സ്കൂളില്‍ ആദ്യമായി നടപ്പാക്കിയ വിമുക്തി കോര്‍ണര്‍, രുചിക്കൂട്ട് ഭക്ഷ്യമേള,ഇക്കോ ക്ലബ്ബിന്റെ ക്ലീന്‍ മുത്തങ്ങ ക്യാമ്പയിന്,കരസ്പര്‍ശം ശുചിത്വം കൈകളിലൂടെ പദ്ധതി,കല,സാഹിത്യം, ശാസ്ത്രം, സ്പോര്‍ട്സ് തുടങ്ങിയ മേഖലകളില്‍ പ്രശസ്തരായവരുടെ ചിത്രവും ലഘു വിവരണവും പ്രദര്‍ശിപ്പിക്കുന്ന പദ്ധതിയായ കണ്ണാടി, സ്കൂളിന്റെ ഭൗതിക , അക്കാദമിക , സാമൂഹിക കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നടത്തിയ ഇടപെടലുകളുണ് ജില്ല യിലെ മികച്ച പി.ടി.എ ക്കുള്ള അവാര്‍ഡിന് സ്കൂളിനെ അര്‍ഹമാക്കിയതെന്ന് എച്ച്.എം.മേഴ്സി.പി.ജി,പി.ടി.എ.പ്രസിഡന്റ് സാബു സേവ്യര്‍, എസ്.എം.സി.ചെയര്മാന് വിനോയി പി.ഒ, എം.പി.ടി.എ പ്രസിഡന്റ് നിഷിദ.കെ എന്നിവര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍