മുത്തങ്ങയില്‍ ലക്ഷങ്ങളുടെ കുഴല്‍പ്പണ വേട്ട
മുത്തങ്ങ:മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയിക്കിടെ ലക്ഷക്കണക്കിന് രൂപയുടെ കുഴല്‍പ്പണം പിടികൂടി.ഹൈദരാബാദില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ബസില്‍ നിന്നുമാണ് മുത്തങ്ങ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മജു ടി.എമ്മും സംഘവും രേഖകളില്ലാതെ കടത്തുകയായിരുന്ന 84,41,450 രൂപയുടെ കുഴല്‍പ്പണം പിടികൂടിയത്.പണം കടത്തിയ മഹാരാഷ്ട്ര സാഗ്ളി സ്വദേശികളായ ശങ്കര്‍ വിത്തല്‍ ഖണ്ഡാരെ (23),രോഹിത് ഉമേഷ് (19) എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പ്രതികള്‍ മംഗലാപുരം ഭാഗത്തെ ജ്വല്ലറി ജീവനക്കാരാണന്നും കണ്ണൂര്‍ കൂട്ടുപുഴ റോഡ് ബ്ലോക്കായതിനാല്‍ മുത്തങ്ങ വഴി വരുകയായിരുന്നുവെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.പണം ജ്വല്ലറി ഉടമയായ ഗണേഷ് എന്നയാള്‍ക്ക് കൈമാറുന്നതിനായി കൊണ്ടുവരുകയായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായതായും പ്രതികളെയും പണവും സു.ബത്തേരി പോലീസിന് കൈമാറുമെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു.എക്സൈസ് ഇന്‍സ്പെക്ടര്‍ ബൈജു,പ്രിവന്റീവ് ഓഫീസര്‍ ശശികുമാര്‍ ,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രജിത്,ജോഷി,വനിത,ജലജ, പ്രീജ എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍