സന്നദ്ധ പ്രവര്‍ത്തകരെ അനുമോദിച്ചു
പനമരം:പ്രളയ ദുരന്തത്തെ തുടര്‍ന്ന് തൊഴില്‍ പോലും മാറ്റി വെച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പനമരം പ്രദേശത്തെ പത്ത് യുവാക്കള്‍ക്കും പനമരം സി എച്ച് റസ്ക്യൂ ടീം പ്രവര്‍ത്തകര്‍ക്കും കെ.എന്‍.എം കല്‍പ്പറ്റ ഹബ്ബിന്റെ ആദരവ്.നാടിന്റെ നന്മ മുഖങ്ങളായ ഈ യുവാക്കള്‍ക്ക് രക്ഷാകവജങ്ങളും,ഭക്ഷണ കിറ്റ്, വസ്ത്രം എന്നിവയും കെഎന്‍എം കല്‍പ്പറ്റ ഹബ്ബ് നല്കി. പനമരം ഇന്‍സൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഇവ വിതരണം ചെയ്തത്. കൂടാതെ കെഎന്‍എം പ്രവര്‍ത്തകര്‍ പനമരം കമ്പളക്കാട് ഭാഗങ്ങളില്‍ മറ്റ് ജീവകാരുണ്യ പ്രവര്‍ത്തികളും നടത്തുന്നുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍