ചൂരല്‍മല റൂട്ടില്‍ ബസ് സര്‍വ്വീസ് വീണ്ടും തുടങ്ങി
മേപ്പാടി:പുത്തുമലയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച മേപ്പാടിമുണ്ടക്കൈ റൂട്ടില്‍ ബസ് സര്‍വ്വീസ് പുനഃരാരംഭിച്ചു. കെ.എസ്.ആര്.ടി.സിയും സ്വകാര്യബസ്സുകളും ചൊവ്വാഴ്ച രാവിലെ മുതല്‍ സര്‍വ്വീസ് നടത്തി. പ്രളയാവധിക്കുശേഷം സ്കൂളുകള്‍ തുറന്നെങ്കിലും ബസ് സര്‍വ്വീസ് പുനഃരാരംഭിക്കാന്‍ കഴിയാതിരുന്നത് വിദ്യാര്‍ത്ഥികള്‍ക്കടക്കം യാത്രക്ലേശം രൂക്ഷമാക്കിയിരുന്നു. വിവിധ ഭാഗങ്ങളിലായി റോഡില്‍ ഇടിഞ്ഞുവീണ മണ്ണ് അടിയന്തരമായി മാറ്റിയാണ് ഗതാഗതം പൂര്‍ണ്ണമായി പുനഃസ്ഥാപിച്ചത്. മഴ മാറിയതും ബസ് സര്‍വ്വീസ് പുനഃരാരംഭിച്ചതും പ്രദേശത്തെ ജനജീവിതം സാധാരണ നിലയിലേക്ക് മാറിത്തുടങ്ങി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍