സംസ്കൃത ദിനാചരണം നടത്തി
മാനന്തവാടി:മാതൃഭാഷയുടെ മഹത്വത്തോടൊപ്പം സര്‍വ ഭാഷാ ജനനിയായ സംസ്കൃതവും പകര്‍ന്നു നല്കുന്ന ദ്വാരക എ.യു.പി സ്കൂളില്‍ സംസ്കൃത ദിനം വിപുലമായി ആചരിച്ചു. സംസ്കൃത മാസിക 'രസ്ന' യുടെ വരിക്കാരായിക്കൊണ്ട് എച്ച്.എം.സജി ജോണ്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. കൗണ്‍സില്‍ സെക്രട്ടറി കുമാരി റബീബ ഫര്‍ഹത്ത് ദിന സന്ദേശം നല്കി.വിവിധ മല്‍സര വിജയികളെ ചടങ്ങില്‍ അനുമോദിച്ചു.സി.സെലിന് ജോസഫ്, പി.ജെ ജോണ്സണ്,ത്രേസ്യ കെ.വി,വനജ.കെ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് സംസ്കൃതത്തിന്റെ സ്വര ചിഹ്നങ്ങള്‍' ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. തുഞ്ചനും കുഞ്ചനും പാടി പുകഴ്ത്തിയ മാതൃഭാഷയ്ക്കു വ്യാസ,ഭ്യാസ,കാളിദാസാദികള്‍ എഴുതി തെളിഞ്ഞ സംസ്കൃതവുമായി ഏറെ ബന്ധമുണ്ടെന്ന സന്ദേശം കുട്ടികളിലെത്തിക്കാന്‍ ദിനാചരണത്തിലൂടെ സാധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍