ആക്രിപെറുക്കിയും ലോട്ടറിയടിച്ചും ലഭിച്ച തുക പ്രളയബാധിതര്‍ക്ക് നല്കി വീട്ടമ്മ മാതൃകയായി
പുല്‍പ്പള്ളി:ആക്രിപെറുക്കിയും ലോട്ടറിയടിച്ചും ലഭിച്ച തുക പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്കി മാതൃകയാവുകയാണ് പുല്‍പ്പള്ളി ഏരിയപ്പള്ളി കോളനിയിലെ രാജമ്മ.കഴിഞ്ഞ ദിവസം ലോട്ടറിയടിച്ച് ലഭിച്ച അയ്യായിരം രൂപയും കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലേക്കും പുല്‍പ്പള്ളി സീതാദേവി ക്ഷേത്രത്തിലേക്കും വഴിപാടിനായി ലഭിച്ച തുകയുള്‍പ്പെടെ ഏഴായിരം രൂപയാണ് ഇവര്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്.കഴിഞ്ഞ വര്‍ഷവും ചെന്നൈയിലെ ക്ഷേത്രത്തില്‍ വഴിപാടായി നല്‍കാനിരുന്ന പണം പ്രളയബാധിതര്‍ക്കായി രാജമ്മ നല്‍കിയിരുന്നു.പുല്‍പ്പള്ളി ടൗണിലും മറ്റും ആക്രി സാധനങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തിവരികയാണ് രാജമ്മ.രാജമ്മ നല്കിയ തുക പുല്‍പ്പള്ളി എസ്.ഐ അജീഷ് കുമാര്‍ രാജമ്മയുമായി ട്രഷറിയിലെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കുകയും ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍