നിരവധി കഞ്ചാവ് കേസുകളിലെ പ്രതി വീണ്ടും കഞ്ചാവുമായി പിടിയില്‍

ബത്തേരി:ബൈക്കില്‍ കടത്തുകയായിരുന്ന 200 ഗ്രാം കഞ്ചാവുമായി മധ്യവയസ്‌കന്‍ എക്‌സൈസിന്റെ പിടിയിലായി.സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.എന്‍ ബൈജുവും സംഘവും ചേര്‍ന്ന് മൈലംമ്പാടി ഭാഗത്ത് വെച്ച് വാഹന പരിശോധനയ്ക്കിടയിലാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്തിയ അപ്പാട് പാറയ്ക്കല്‍ വീട്ടില്‍ മനോജ് (49) നെ അറസ്റ്റ് ചെയ്തു.ഇയാള്‍ സഞ്ചരിച്ച കെ.എല്‍ 11 ബി.എല്‍ 6552 പള്‍സര്‍ ബൈക്കും കസ്റ്റഡിയിലെടുത്തു.വടകര എന്‍.ഡി.പി.എസ് കോടതിയിലും സു.ബത്തേരി ജെ.എഫ്.സി.എം കോടതിയിലും പ്രതിക്കെതിരെ സമാന രീതിയിലുള നിരവധി കേസുകള്‍ നിലവിലുണ്ട്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍