കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
പുല്‍പ്പള്ളി:കര്‍ണ്ണാടകയിലെ ബൈരക്കുപ്പയില്‍ നിന്നും കേരള അതിര്‍ത്തിയായ പെരിക്കല്ലൂരിലേക്ക് കബനി പുഴയിലൂടെ കടത്തു വള്ളം ഉപയോഗിച്ച് കഞ്ചാവ് കടത്തുന്നതായി വയനാട് ജില്ലാ നാര്‍കോട്ടിക് ഡി.വൈ.എസ്.പി വി. റജികുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വയനാട് ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും പുല്‍പ്പള്ളി എസ്.ഐ കുഞ്ഞനന്ദനും സംഘവും സംയുക്തമായി നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി 4 യുവാക്കളെ പിടികൂടി.തിരുനെല്ലി അപ്പപ്പാറ ചെറുമത്തൂര് സി.ആര് രഞ്ജിത്ത് (22),അപ്പപ്പാറ ആക്കൊല്ലികുന്ന് കെ.എസ് ജിതിന്(21),കോഴിക്കോട് വടകര മണിയൂര്‍ പാലയാട് കിളിച്ചപറമ്പത്തില് കെ.പി അജിന് ദാസ് (19),കാക്കവയല്‍ തെനേരി പട്ടണംചാലില് പി.സി സിനാന് എന്നിവരാണ് പിടിയിലായത്.രണ്ടു കേസുകളിലായി 200 ഗ്രാമോളം കഞ്ചാവ് പിടിച്ചെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍